പ്രണയമല്ല, സൗഹൃദമാണ് ഞങ്ങളിൽ; ബിഗ് ബോസ് താരങ്ങൾ

പ്രണയ ജോഡികളൊന്നും ഇതുവരെ ഉണ്ടാവാത്ത സീസണ്‍ ആണ് ബിഗ് ബോസില്‍ സീസൺ 4. അതേസമയം അത്തരത്തില്‍ ഒരു സ്ട്രാറ്റജി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ നടക്കുന്നുവെന്ന് മറ്റു ചില മത്സരാര്‍ഥികള്‍ കരുതുന്നുമുണ്ട്.

ദില്‍ഷയെയും ഡോ. റോബിനെയും കുറിച്ചാണ് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ചിലര്‍ക്ക് ഈ സംശയം ഉള്ളത് . ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. റോബിന്‍. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ട്. സീസണിന്റെ തുടക്കത്തില്‍ മറ്റെല്ലാവരും എതിര്‍ത്തു നിന്നപ്പോള്‍ റോബിനുമായി സൗഹൃദത്തില്‍ ഇടപെട്ട അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ദില്‍ഷ. ആ ബന്ധം ഇപ്പോഴും അതേപോലെ തുടരുന്നുണ്ട്.

  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

തങ്ങളുടെ ബന്ധം മറ്റു മത്സരാര്‍ഥകള്‍ പ്രണയമായി തെറ്റിദ്ധരിച്ചേക്കാമെന്നും എന്നാല്‍ ഇത് ഒരു സൗഹൃദം മാത്രമാണെന്നും റോബിനോട് പറഞ്ഞുറപ്പിക്കുന്ന ദില്‍ഷയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. പിന്നീട് ക്യാപ്റ്റന്‍ ആയിരുന്ന സമയത്തു മാത്രമാണ് റോബിനെതിരെ ദില്‍ഷ ബിഗ് ബോസിൽ പരസ്യമായി സംസാരിച്ചത്. അടുക്കള ജോലിയില്‍ നിന്ന് റോബിന്‍ സ്വന്തം തീരുമാനപ്രകാരം പിന്മാറിയ സമയത്തായിരുന്നു അത്. എന്നാല്‍ ഭാരം കൂട്ടാനും കുറയ്ക്കാനുമുണ്ടായിരുന്ന പോയ വാരത്തിലെ വീക്കിലി ടാസ്കിന്‍റെ സമയത്തടക്കം റോബിനുമായി നല്ല ബന്ധത്തില്‍ തുടരുന്ന ദില്‍ഷയെയാണ് പ്രേക്ഷകര്‍ കണ്ടത്.

തങ്ങള്‍ക്കിടയില്‍ സൗഹൃദമല്ലേ ഉള്ളതെന്ന് പറഞ്ഞുറപ്പിക്കുന്ന ദില്‍ഷയെ ഇന്നും പ്രേക്ഷകര്‍ കണ്ടു.

അതേസമയം ദില്‍ഷയും റോബിനും സ്ക്രീന്‍ സ്പേസിനുവേണ്ടി ഒരുമിച്ച്‌ നില്‍ക്കുകയാണെന്ന് മറ്റൊരു മത്സരാര്‍ഥിയും ഇന്ന് പറഞ്ഞു. ഡെയ്‍സിയാണ് ഇക്കാര്യം തന്‍റെ സുഹൃത്തുക്കളുമായി പങ്കുവച്ചത്. ദില്‍ഷയെ തെറ്റിദ്ധരിപ്പിക്കുന്നത് റോബിന്‍ ആണെന്നാണ് പൊതു സംസാരമെങ്കിലും ചിലപ്പോള്‍ അത് നേരെ മറിച്ചാവാമെന്ന് ജാസ്‍മിന്‍, നിമിഷ എന്നിവരോട് ഡെയ്‍സി പറഞ്ഞു. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു നിമിഷയുടെ പ്രതികരണം. അതേസമയം കഴിഞ്ഞ വാരത്തിലെ ജയില്‍ നോമിനേഷനും അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും മണികണ്ഠന്‍റെ പുറത്തുപോക്കും അശ്വിന്‍റെ എലിമിനേഷനുമൊക്കെ പ്രേക്ഷകരെ ആവേശത്തിന്‍റെ ഒരു നിലയില്‍ എത്തിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ വിളിച്ചാൽ പെൺകുട്ടികൾ റെഡി; ഹൈടെക് സെക്സ് റാക്കറ്റിനെ പൂട്ടിക്കെട്ടി പോലീസ്! പെൺവാണിഭ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ!
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts