മരക്കാർ അറബിക്കടലിന്റെ സിംഹം; ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ.

ബെംഗളൂരു: മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ചരിത്ര നായകൻ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ സിനിമ മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ്. ഓസ്‌കർ അവാർഡ്‌സ്-2021നായി ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് ഗ്ലോബൽ കമ്യൂണിറ്റി മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നായി വൻതാരനിര തന്നെ അണിനിരന്നിരുന്നു. കൂടാതെ മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം ലഭിച്ച സിനിമ കൂടിയാണ് ഈ ചിത്രം.

മരക്കാറിനെ കൂടാതെ തമിഴിൽ നിന്ന് സൂര്യ-ജ്ഞാനവേൽ കൂട്ടുക്കെട്ടിൽ പിറന്ന ജയ് ഭീമും ഓസ്‌കർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതി വിവേചനത്തിന്റെ കഥ പറഞ്ഞ ജയ് ഭീം മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
[masterslider id="10"]

Related posts