ചെന്നൈ: വ്യാഴാഴ്ച വൈകുന്നേരത്തോടെ നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം 11,000 കടന്നതോടെ അഞ്ച് സോണുകളിലെ സജീവ കേസുകളുടെ എണ്ണം 1,000 കവിഞ്ഞു. കോർപ്പറേഷൻ കണക്കുകൾ പ്രകാരം, റോയപുരം, തേനാംപേട്ട്, അണ്ണാനഗർ, കോടമ്പാക്കം, അഡയാർ – എല്ലാ കോർ സിറ്റി സോണുകളിലും – 1,000-ത്തിലധികം സജീവ കേസുകളുണ്ട്. അഞ്ച് സോണുകളിൽ, തേനാംപേട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ, അവിടെ 1,424 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കോടമ്പാക്കത്തും അഡയാറിലും യഥാക്രമം 1,362, 1,348 കേസുകളും. അണ്ണാനഗറിൽ 1,286 കേസുകളുമാണുള്ളത്, അതേസമയം റോയപുരത്ത് 1,0 75 സജീവ കേസുകളാണുള്ളത്. എന്നാൽ 115 കേസുകൾ മാത്രമുള്ള മണാലിയിലാണ് ഏറ്റവും കുറവ്. മൂന്ന് മേഖലകളിൽ, തിരു വി കാ നഗർ, അമ്പത്തൂർ, അണ്ണാനഗർ, തേനാംപേട്ട്, കോടമ്പാക്കം എന്നിവ ഉൾപ്പെടുന്ന മധ്യമേഖലയിലാണ് 50 ശതമാനത്തോളം സജീവ കേസുകളുള്ളത്. മേഖലയിൽ വ്യാഴാഴ്ച രാവിലെ 5,501 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വടക്ക്, തെക്ക് മേഖലകളിൽ യഥാക്രമം 2,419, 3,519 കേസുകളുണ്ട്.
ഹോം ക്വാറന്റൈനിൽ കഴിയുന്ന കൊവിഡ് രോഗികളെ പരിശോധിക്കാൻ കോർപ്പറേഷൻ 1000 സന്നദ്ധപ്രവർത്തകരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 200 വാർഡുകളിലേക്കായി അഞ്ച് വൊളന്റിയർമാരെ വീതം നിയമിച്ചിട്ടുണ്ട്, കോവിഡ്-19 മായി ബന്ധപ്പെട്ട ഏത് സഹായത്തിനും താമസക്കാർക്ക് 044 25384520, 044 46122300 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.