ശിവാജി നഗറിലെ 138 വർഷം പഴക്കമുള്ള കെട്ടിടം കോർപ്പറേഷൻ പൊളിച്ചുനീക്കി

ബെംഗളൂരു : സംസ്ഥാനത്ത് കെട്ടിട തകർച്ചകൾ പതിവ് കഴിച്ചതായി മാറിയിരിക്കുകയാണ്.കോർപ്പറേഷൻ നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് 404 കെട്ടിടങ്ങളാണ് ബലക്ഷയമുണ കണ്ടെത്തിയത്,ഇതിൽ ഏറ്റവും പഴക്കം ചേർന്ന കെട്ടിടമാണ് പൊളിച്ച്നീക്കിയത്.ബലക്ഷയവും ചിലഭാഗങ്ങളിൽ വിള്ളലുകളും കണ്ടെത്തിയതിനെത്തുടർന്നാണ് ശിവാജി നഗറിലെ 138 വർഷം പഴക്കമുള്ള കെട്ടിടം കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കിയത്. ഉടമകൾക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കെട്ടിടം പൊളിക്കുകയായിരുന്നു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ഇബ്രാഹിം സാഹിബ് സ്ട്രീറ്റിലെ കെട്ടിടം 1883-ലാണ് നിർമിച്ചത്. ഏട്ടോളം തലമുറകൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായാണ് കണക്ക്. ഇവിടെ നാലുകടകളും ഏഴു കുടുംബങ്ങളും താമസിച്ചിരുന്നു.കുടുംബങ്ങളെ മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിച്ചതിന് ശേഷമാണ് പൊളിച്ചുനീക്കിയത്. . പൊളിച്ചുനീക്കാൻ ആവശ്യമായി വന്ന 3.5 ലക്ഷം രൂപ ഉടമകളിൽ നിന്ന് ഈടാക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts