ബെംഗളൂരു: മണിക്കൂറുകൾ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമലോകം സജീവമായി പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായെന്ന് ഫേസ്ബുക്കിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് പുലർച്ചെ എത്തി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു.
ഫെയ്സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്നം ബാധിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ ഇന്നലെ രാത്രി ഒൻപതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പരാതി ഉയരവെ, പ്രശ്നം ഉടനടി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് ഔദ്യോഗികമായി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഫേസ്ബുക് ഉപഭോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ.
We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience.
— Meta (@Meta) October 4, 2021
We’re now back and running at 100%.
💚 Thank you to everyone around the world today for your patience while our teams worked diligently to restore WhatsApp. We truly appreciate you and continue to be humbled by how much people and organizations rely on our app every day. 💚
— WhatsApp (@WhatsApp) October 5, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Instagram is slowly but surely coming back now – thanks for dealing with us and sorry for the wait! https://t.co/O6II13DrMy
— Instagram Comms (@InstagramComms) October 4, 2021