വഴിയാത്രക്കാരിയെ കടന്ന് പിടിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: വഴിയാത്രക്കാരിയെ ഉപദ്രവിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്.

അതിരാവിലെ 5 മണിയോടെ ചെറിയ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന 40 കാരിയെ ലൈംഗികമായി ഉപദ്രവിച്ച 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവം നടന്നത് ജെ.സി.നഗറിന് സമീപം ആണ് സംഭവം.

രാവിലെ 05.05 ന് ഇടവഴിയിലൂടെ മെയിന്‍ റോഡിലേക്ക് നടക്കുകയായിരുന്ന സ്ത്രീയെ യുവാവ്‌ കടന്ന് പിടികുകയായിരുന്നു,സ്ത്രീ തന്‍റെ ചെരുപ്പ് ഊരി യുവാവിനോടെ മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു,എന്നാല്‍ യുവാവ്‌ വീണ്ടും ഒന്ന് നോക്കിയ ശേഷം അവര്‍ക്ക് എതിരെ അടുക്കുകയായിരുന്നു.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

സ്ത്രീ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും തന്‍റെ ചെരുപ്പുകൊണ്ട് യുവാവിനെ തിരിച്ചു ആക്രമിക്കുകയും രക്ഷിക്കണമെന്ന് ഉറക്കെ ശബ്ദമുണ്ടാക്കുകയും ചെയ്തു,ശബ്ദം കേട്ട സമീപവാസികള്‍ വീടുകളില്‍ ലൈറ്റ് തെളിയിക്കുകയും സമീപ വാസികളില്‍ ചിലര്‍ ജനലില്‍ കൂടി യുവാവിനെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്തതോടെ യുവാവ്‌ ഓടി രക്ഷപ്പെട്ടു.

ഉച്ചയോടെ യുവതി ഡി.ജെ.ഹള്ളി പോലീസ് സ്റ്റേഷനില്‍  പരാതി നല്‍കി,ഉടന്‍ തന്നെ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എടുക്കുകയും അതില്‍ നിന്ന് താര ദത്ത അല്ലെങ്കില്‍ ചോട്ടു എന്ന് പേരുള്ള സ്ഥിരം കുറ്റവാളി ആണ് ഇത് ചെയ്തത് എന്ന് പോലീസ് മനസ്സിലാക്കി.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഇയാള്‍ മുന്‍പ് കൊള്ളക്കും വാഹന മോഷണത്തിനും അറസ്റ്റില്‍ ആയിട്ടുണ്ട്‌.6-7 സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് യുവാവ്‌ തന്‍റെ വീടിലേക്ക്‌ ഓടിപ്പോകുന്ന ചിത്രം പോലീസിന് ലഭിച്ചു.തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഡി.ജെ.ഹള്ളിയില്‍ മോദി നഗറില്‍ ആണ് ഇയാളുടെ വീട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts