പൂമാല കഴിച്ച പശുവിന്‍റെ വയറ്റില്‍നിന്നും 20 പവന്‍റെ സ്വര്‍ണമാല!!

ബെംഗളൂരു: ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നര വയസ്സ് പ്രായമുള്ള പശുവിന് കഴിക്കാന്‍ അമ്പലത്തില്‍ സമര്‍പ്പിച്ച പൂമാല, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്‍റെ സ്വര്‍ണമാല!!

ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ നല്‍കിയതാണ് വാടിയ പൂമാല. വെറും പൂമാലയായിരുന്നില്ല. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലയാണ് പശുവിന് കഴിക്കാന്‍ നല്‍കിയത്.

എന്നാല്‍, പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാലയുണ്ടായിരുന്നത് ആരും ശ്രദ്ധിച്ചില്ല, പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും പശു കഴിച്ചു. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാല ചാര്‍ത്തിയിരുന്നു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

എന്നാല്‍ പൂമാല വിഗ്രഹത്തില്‍നിന്നും മാറ്റിയപ്പോള്‍ സ്വര്‍ണമാലയുടെ കാര്യം വിട്ടുപോയി. പൂമാലയ്‌ക്കൊപ്പം 20 പവന്‍റെ സ്വര്‍ണമാലയും പശുവിന് കഴിക്കാനായി നല്‍കുകയായിരുന്നു.

എന്നാല്‍,  മാലയ്‌ക്കൊപ്പം സ്വര്‍ണമാലയും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും പശു പൂമാല കഴിച്ചു കഴിഞ്ഞിരുന്നു. പശു സ്വര്‍ണ്ണമാല കഴിച്ചതോടെ ഉടമയായ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ അടുത്തെതത്തി. ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കി.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ഫലം കാണാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോ. ദയാനന്ദിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മാല കാര്യമായ കേടുപാടുകള്‍ കൂടാതെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts