സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാക്കളില്‍ ബരാക്ക് ഒബാമക്ക് പിന്നാലെ അജയ്യനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി;രാഹുല്‍ ഗാന്ധി വളരെ പിന്നില്‍.

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമത്.ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ മോദിയ്ക്ക് 110,912,648 പ്രേക്ഷകരാണുള്ളത്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ്, കണ്ടന്റ് മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ സെമ്രുഷ് (SEMrush) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളില്‍ നിന്നായി 182,710,777 ഫോളോവര്‍മാരാണ് ഒബാമയ്ക്കുള്ളത്.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

മോദിയ്ക്ക് 11 കോടിയിലധികം ആരാധകരെ കിട്ടിയപ്പോള്‍ അമേരിക്കയുടെ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 96 ലക്ഷത്തോളം ആളുകളുടെ പിന്തുണമാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. എന്നാല്‍ ട്വിറ്ററിലെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ട്രംപ് രണ്ടാമതുള്ള രാഷ്ട്രീയക്കാരനാണ്.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്ക്ക് ആഗോളതലത്തില്‍ 1.6 കോടി ഫോളോവര്‍മാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts