കോട്ടയം: പ്രണയം നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. 20കാരിയായ അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ വൈകീട്ട് ആറോടെയായിരുന്നു അന്ത്യം.ഉച്ചയോടെ പെണ്‍കുട്ടിയുടെ രക്ത സമ്മര്‍ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതിരുന്നു. നെഞ്ചില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പോലിസ് എത്തി നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കഴിഞ്ഞ 12ാം തീയതിയായിരുന്നു പെണ്‍കുട്ടിക്കെതിരേ അക്രമമുണ്ടായത്. കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അജിന്‍ റെജി മാത്യു അറസ്റ്റിലാണ്. കത്തിയും രണ്ടു കുപ്പി പെട്രോളുമായാണ് അജിന്‍ യുവതിയെ ആക്രമിച്ചത്. തീ അണച്ചശേഷം നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലിസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവര്‍ക്കും നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് തിരുവല്ല പോലിസ് പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. സംഭവത്തിനു തൊട്ടു മുന്‍പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതിനുശേഷമാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്നുമാണ് പോലിസ് പറയുന്നത്.യുവാവിന്റെ കൈയ്യില്‍ മൂന്നു കുപ്പി പെട്രോളും കയറും ഉണ്ടായിരുന്നു. ഒരു കുപ്പിയിലെ പെട്രോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് കയര്‍ കൈയ്യില്‍ കരുതിയതെന്നും പോലിസ് പറഞ്ഞു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലിസ് പറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വീണ്ടും കുഞ്ഞു സന്തോഷവുമായി പേളി മാണി!!! പുതിയ വീഡിയോയുമായി താരം
യൂട്യൂബർ, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ ആയ താരമാണ് പേളിമാണി.... -
മൈസൂരുവിൽ മലയാളി യാത്രക്കാർക്ക് നേരെ മോഷണ ശ്രമം
ബെംഗളൂരു: മൈസൂരു ഹുൻസൂരിനടുത്ത് ബിലിക്കെരെയില് മലയാളി യാത്രക്കാർക്കു നേരെ മോഷണശ്രമം. ബെംഗളൂരുവിൽ... -
മുന് പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ സംസ്കാരം നാളെ രാവിലെ പത്തിന്; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി
ന്യൂഡല്ഹി: അന്തരിച്ച മുന് പ്രധാനമന്ത്രി മന്മോഹന്സിങിന്റെ സംസ്കാരം നാളെ രാവിലെ പത്തുമണിക്ക്....