അവിടെ അയ്യപ്പ ഭക്തർ, ഇവിടെ കരിമ്പ് കർഷകർ; ബെളഗാവി സുവർണ വിധാൻ സൗധയിലേക്ക് ട്രാക്ടറുകൾ ഇടിച്ചു കയറ്റി;10 കർഷകർ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ;പ്രകോപനത്തിന് കാരണം മുഖ്യമന്ത്രിയുടെ വാക്ക് മാറ്റൽ.

ബെംഗളൂരു :കരിമ്പു കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി നൽകിയ വാക്കിൽ നിന്നും പിന്നോക്കം പോയതോടെ പ്രകോപിതരായ കർഷകർ ബെളഗാവിലെ സുവർണ വിധാൻ സൗധ ഗേറ്റിനുള്ളിലേക്ക് ട്രാക്ടറുകൾ ഇടിച്ചു കയറ്റി. കരിമ്പുകയറ്റിയ ട്രാക്ടറുകളെ ഉടൻ തന്നെ പോലീസ് പുറത്തെത്തിച്ചു.

10 കർഷകർ ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തു. പഞ്ചാരമില്ലുകൾ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക, തീർക്കണമെന്നും ,കരിമ്പിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട് കഴിഞ്ഞ 15 മുതൽ ഉത്തരകർണാടക യിൽ കർഷകർ സമരത്തിലാണ്, ബെളഗാവിയിലെത്തി കർഷക നേതാക്കളുമായി ചർച്ച നടത്താം എന്ന വാക്കിൽ നിന്ന് മുഖ്യമന്ത്രി പിന്നോട് പോയതോടെയാണ് കർഷകർ സമര പരിപാടി കടുപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts