കലങ്ങി മറിഞ്ഞ രാഷ്ട്രീയ കോലാഹലങ്ങൾക്കവസാനം പരസ്യപ്രചരണം കഴിഞ്ഞു;ഉപതെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം.

ബെംഗളൂരു: കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. നവംബർ മൂന്നിന് മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജാംഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്. വെള്ളിയാഴ്ച നിശ്ശബ്ദപ്രചാരണം. പരസ്യപ്രചാരണം അവസാനിച്ച ദിവസം രാമനഗര ബി.ജെ.പി. സ്ഥാനാർഥി എൽ. ചന്ദ്രശേഖർ കോൺഗ്രസിലേക്ക് തിരിച്ചുപോയത് ബി.ജെ.പി.ക്ക് കനത്ത പ്രഹരമായി. വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാമനഗരയിൽ പ്രചാരണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ബി.ജെ.പി. സ്ഥാനാർഥി പിൻവാങ്ങിയതോടെ പ്രചാരണം വേണ്ടെന്നും വെച്ചു.

  മയക്കുമരുന്നുമായി യുവതി പിടിയില്‍

സഖ്യസർക്കാർ രൂപവത്കരിച്ചതിനുശേഷം കോൺഗ്രസും ജെ.ഡി.എസും ആദ്യമായി ഒന്നിച്ച് മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഉപതിരഞ്ഞെടുപ്പിന്. മൂന്നു പാർട്ടികളും ഒപ്പത്തിനൊപ്പമായിരുന്നു പ്രചാരണം. ബി.ജെ.പി.ക്ക് വേണ്ടി ബി.എസ്. യെദ്യൂരപ്പ, ശോഭ കരന്തലജെ, ബി. ശ്രീരാമുലു എന്നിവരും കോൺഗ്രസ്-ദൾ സഖ്യത്തിനു വേണ്ടി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, ജനതാദൾ എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ, മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി. ശിവമോഗയും ബല്ലാരിയും ബി.ജെ.പി.യുടെയും മാണ്ഡ്യയും രാമനഗരയും ജനതാദൾ എസിന്റെയും ജാംഖണ്ഡി കോൺഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്.

കോൺഗ്രസ്-ദൾ സഖ്യത്തെ അട്ടിമറിച്ച് വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാമനഗരയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചതിനെ തുടർന്നും ജാംഖണ്ഡിയിൽ കോൺഗ്രസ് എം.എൽ.എ. സിദ്ധന്യാമഗൗഡ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നുമാണ് ഉപതിരഞ്ഞെടുപ്പ്. ലോക്‌സഭാ മണ്ഡലങ്ങളായ ശിവമോഗയിൽ യെദ്യൂരപ്പ രാജിവെച്ചതിനാലും ബല്ലാരിയിൽ ബി. ശ്രീരാമുലു രാജി വെച്ചതിനാലും മാണ്ഡ്യയിൽ സി.എസ്. പുട്ടരാജു രാജിവെച്ചതിനാലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആ​രോ​ഗ്യ​പ്ര​ശ്നം, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us