ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്

ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. വിജയ് നായകനായ ജില്ലയായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം സംവിധായകനും ഛായാഗ്രാഹകനുമായ ആനന്ദ് കെ വി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യയും ആനന്ദ് കെ വിയും ഒരുമിക്കുന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ഒരുമിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ‘പട്ടുക്കോട്ടയ് പ്രഭാകര്‍’ എന്നും ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അയന്‍, കോ, മാട്രാന്‍, കവന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് കെ.വി ആനന്ദാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ ക്യാമറാമാനും ആനന്ദായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts