ബെം​ഗളൂരുവിലെ ടൊമാറ്റോ ഫെസ്റ്റിവൽ; 600 ഓളം പേരുടെ ടിക്കറ്റ് പാഴായി; സംഘാടകർ പിന്മാറി; കാരണം അറിയാം

ബെംഗളൂരു: സ്പെയിനിലെ പ്രശസ്തമായ തക്കാളിയേറ് ഉത്സവത്തിന്റെ മാതൃകയിൽ ബെംഗളൂരുവിൽ സംഘടിപ്പിക്കാനിരുന്ന ‘ടൊമാറ്റിന ഫെസ്റ്റിവൽ’ തക്കാളിയില്ലാതെ നടക്കും. ഭക്ഷണം പാഴാക്കുന്നതിനെതിരെ ഉയർന്ന ഓൺലൈൻ ഹർജിയെയും പോലീസ് പരാതിയെയും തുടർന്നാണ് പ്രധാന ആകർഷണമായ തക്കാളിയെ ആഘോഷത്തിൽ നിന്ന് ഒഴിവാക്കാൻ സംഘാടകർ നിർബന്ധിതരായത്. നിശ്ചയിച്ചതുപോലെ ഞായറാഴ്ച തന്നെ പരിപാടി നടക്കുമെങ്കിലും തക്കാളിക്ക് പകരം ഫോം പന്തുകളും കളർ വെള്ളം നിറച്ച ബലൂണുകളും ബബിളുകളും ഉപയോഗിച്ചായിരിക്കും ആഘോഷം. പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് തക്കാളിയേറ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സംഘാടകരായ ഹൈപ്‌വേവ് കൾച്ചറിന്റെ…

Read More