ടാങ്കർ മറിഞ്ഞു: 14,000 ലിറ്റർ നന്ദിനി പാൽ റോഡിൽ ഒഴുകിപ്പോയി

ബെംഗളൂരു: ബ്രേക്ക് തകരാറിനെ തുടർന്ന് കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി പാൽ ടാങ്കർ മറിഞ്ഞ് പതിനായിരക്കണക്കിന് ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഹെബ്ബാളിന് സമീപമുള്ള സർവീസ് റോഡിലാണ് അപകടമുണ്ടായത്. പൂർണമായും പാലുമായി എയർപോർട്ട് റോഡിൽ നിന്ന് കെ.എം.എഫ് കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 2.45-ഓടെ വെറ്ററിനറി കോളേജ് റോഡിന് എതിർവശത്ത് വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് നൂറുമീറ്ററോളം റോഡരികിലൂടെ മുന്നോട്ട് നീങ്ങിയ ടാങ്കർ മരങ്ങളിലും ഡിവൈഡറിലും ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞതെന്ന് സഞ്ജയ് നഗർ ടാങ്കർ…

Read More