നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ബെംഗളൂരു നഗര ജില്ല തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി ബി എം പി  മൂന്ന് കണ്ടൈൻമെന്റ് സോണുകൾ കൂടി നഗരത്തിൽ കണ്ടെത്തി. ഇതോടെ നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി ഉയർന്നു . ദസറഹള്ളി, ആർ‌ആർ‌ നഗർ‌, യെലഹങ്ക സോണുകളിൽ‌ ഓരോ കണ്ടൈൻമെന്റ് സോണുകൾ വീതമാണ് പുതിയയാതായി കണ്ടെത്തിയത്. ഓരോന്നിലും യഥാക്രമം ഒമ്പത്, 15, ആറ് കേസുകൾ വീതമാണ് തിരിച്ചറിഞ്ഞത്. ദസറഹള്ളി , യെലഹങ്ക സോണുകളിലാണ് കൂടുതൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്  (9), ബിബിഎംപി ഈസ്റ്റ് (8),…

Read More