ബെംഗളൂരു: വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ എല്ലാ വീട്ടിലും ഒരു വീട്ടമ്മയ്ക്ക് പ്രതിമാസം 2,000 രൂപ നൽകുമെന്ന് കർണാടക കോൺഗ്രസ് തിങ്കളാഴ്ച വാഗ്ദാനം ചെയ്തു. തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്നും അറിയിച്ചു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ കർണാടക കോൺഗ്രസ് സംഘടിപ്പിച്ച നാ നായികി പരിപാടിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘ഗൃഹ ലക്ഷ്മി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 1.5 കോടി വീട്ടമ്മമാർക്ക് പ്രയോജനം ചെയ്യുമെന്ന് പാർട്ടി അവകാശപ്പെട്ടു. ಮಹಿಳೆಯರ ಸಮಸ್ಯೆಗಳನ್ನು ಮನಗಂಡಿರುವ ಕಾಂಗ್ರೆಸ್ ಪಕ್ಷವು ಜೀವನ…
Read More