ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍

തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയും എന്നായിരുന്നു റോബിന്‍ അന്ന് പ്രതികരിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം.

Read More

വയനാട് ടൗൺഷിപ്പ്; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുന്‍പ് മുഴുവന്‍ ദുരന്തബാധിതര്‍ക്ക് സ്വന്തം ഭൂമിയും വീടും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതയിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയപ്പോള്‍ തടസങ്ങള്‍ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നല്‍കരുതെന്ന്…

Read More

‘മകൻ തെറ്റ് ചെയ്തിട്ടില്ല, ഞാനത് തെളിയിക്കും’; വിമർശകർക്ക് മറുപടിയുമായി ടിനി ടോം

കൊച്ചി: മകൻ ലഹരിക്കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം കാലം തെളിയിക്കുമെന്നുമാണ് ടിനി ടോം വ്യക്തമാക്കുന്നത്. മകനെ പിന്തുണച്ചുകൊണ്ട് ടിനി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബൈബിളിലെ വചനങ്ങളാണ് ടിനി ടോം കുറിപ്പിൽ പങ്കുവെച്ചത്. “സങ്കീർത്തനം 91. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും…

Read More

178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്

കൽപറ്റ: വയനാട് ഉരുൾ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. വയനാട് ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലുള്ള 178 കുടുംബങ്ങൾക്കാണ് വീട് കൈമാറുക. വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്. ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. 1662 പേർക്ക് ഇവിടെ…

Read More

സിഇഐആര്‍: കേരളത്തില്‍ 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി

കൊച്ചി: സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നശേഷം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്. ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ ‘സഞ്ചാര്‍ സാഥി’യിലെ സിഇഐആര്‍. സംവിധാനം വഴിയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയിരിക്കുന്നത്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനു വിവിധ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഉടമ അറിയാതെയുള്ള വ്യാജ കണക്ഷനുകളും കെ.വൈ.സി. പരാജയപ്പെട്ട…

Read More

റിയൽ കേരള സ്റ്റോറി; ക്ഷേത്രമുറ്റത്ത് ഇഫ്താര്‍ വിരുന്ന് വൈറൽ ആകുന്നു

കാസര്‍കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്‍പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യുഎഇ കമ്മിറ്റിയുടെ മുന്‍കൈയില്‍ നോമ്പുതുറയ്ക്ക് വേദിയായത്. മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു. റംസാന്‍ വ്രതാനുഷ്ഠാനമുള്ളതിനാല്‍ പുനഃപ്രതിഷ്ഠാ ഉത്സവത്തിന്റെ അന്നദാനത്തിന് ക്ഷേത്രത്തിന് സമീപത്തെ മുസ്ലിംമത വിശ്വാസികള്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. അതിന് പരിഹാരമായിട്ടാണ് സമൂഹനോമ്പുതുറ ഒരുക്കിയതെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവരാമന്‍ മേസ്ത്രി പറഞ്ഞു.

Read More

അടിമുടി മാറ്റം; രണ്ട് പുതിയ സേവനങ്ങളുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളില്‍ സേവനം ഉപയോഗിക്കാം. തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. ചലോ ആപ്പില്‍ നോക്കിയാല്‍ ബസ് വരുന്നത് അറിയാനാകും. നിശ്ചിത സ്ഥലത്ത് ഏതുസമയത്ത് എത്തുമെന്ന് അറിയാനാകും.…

Read More

പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം നഗരൂരില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതി ചേര്‍ത്തായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരൂര്‍ SI ഉള്‍പ്പടെയുള്ള പൊലീസ് സംഘത്തെയാണ് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്ക് നോട്ടീസ് നല്‍കാന്‍ പോകവെയാണ് സംഭവം.

Read More

മുള്ളൻ പന്നിയെ അടിച്ചുകൊന്ന് സിപിഎം നേതാവ് വെള്ളനാട് ശശി

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ ഇതേസമയം പ്രദേശത്തെത്തിയ വെള്ളനാട് ശശി, വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം…

Read More

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്, റിപ്പോർട്ട് മടക്കി മേധാവി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് ആശ്വാസകരമായ റിപ്പോർട്ടുമായി ക്രൈം ബ്രാഞ്ച്. തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, ഈ റിപ്പോർട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി ഇത് തിരിച്ചയച്ചു. അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്. വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. വിവാദ പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ടും നശിപ്പിച്ചു. തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ സജിചെറിയാന് രാജിവയ്ക്കേണ്ടിവന്നിരുന്നു. പൊലീസ് നൽകിയ…

Read More