തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പരാതി നല്‍കി. ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. നികുതി രേഖകള്‍ അടക്കമാണ് കോണ്‍ഗ്രസിന്റെ പരാതി. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമി വില ചതുരശ്ര അടിക്ക് 35,000 മുതല്‍ 50,000 രൂപ…
Read MoreCategory: KERALA
വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
തൃശൂർ: എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവ് ഇബ്രാഹിമിനെതിരെ ക്രൂരമായ പീഡനത്തിന്റെയും ചികിത്സാ നിഷേധത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അക്യുപങ്ചറിസ്റ്റായ ഇബ്രാഹിം, മുഹ്സിനയുടെ ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് സ്വയം നടത്തിയെന്നും തുടർന്നുണ്ടായ ഗുരുതരമായ അണുബാധയ്ക്ക് ചികിത്സ നൽകാൻ കൂട്ടാക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. ക്രൂരമായ ചികിത്സാ നിഷേധം 2026 ജനുവരിയിലായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. മുൻപ് നടന്ന ആറ് പ്രസവങ്ങളും ആശുപത്രിയിൽ വെച്ചായിരുന്നെങ്കിലും ഇത്തവണ ഇബ്രാഹിം നിർബന്ധപൂർവ്വം വീട്ടിൽ വെച്ച് പ്രസവം എടുക്കുകയായിരുന്നു. ഈ പ്രസവത്തിൽ ജനിച്ച കുഞ്ഞ് ആറ്…
Read Moreഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരമാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്ക് പുറമെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകി. കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും വ്യാവസായിക കേന്ദ്രങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സ്വന്തം നിയോജക മണ്ഡലത്തിന്…
Read Moreവാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ
കൊച്ചി: എറണാകുളം വടുതല കർഷകറോഡ് ഗ്രീൻ ഗാർഡനിലെ വീട്ടിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണു മരിച്ചത്. കുട്ടികളെ കൊന്ന ശേഷം അമ്മയും മകളും തൂങ്ങി മരിച്ചതാണെന്നു പൊലീസ് നിഗമനം. മൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കമുണ്ട് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കീർത്തിവന്റെ ചികിത്സയുടെ ആവശ്യത്തിനായി വാടകയ്ക്കു വീടെടുത്തതാണെന്നാണ് കരുതുന്നത്. വീട്ടുടമ വിദേശത്താണ്. ഏതാനും ദിവസമായി വീട്ടിലുള്ളവരെ പുറത്തു…
Read Moreമുഹൂർത്തം തെറ്റുമെന്ന് പത്മജ; ‘ടോക്കൺ’ കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
തൃശൂർ: സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തെച്ചൊല്ലി കളക്ടറേറ്റിൽ മുന്നണികൾ തമ്മിൽ വാക്കേറ്റവും തർക്കവും. പത്രിക സമർപ്പിക്കാൻ നിശ്ചയിച്ച ‘മുഹൂർത്തം’ തെറ്റുമെന്ന ബിജെപിയുടെ വാദവും, എത്തിയ ക്രമമനുസരിച്ച് മാത്രമേ പത്രിക സ്വീകരിക്കാവൂ എന്ന എൽഡിഎഫിന്റെ നിലപാടും തമ്മിലുണ്ടായ തർക്കമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രാജൻ പല്ലന്റെ പത്രികാ സമർപ്പണ നടപടികൾ വൈകിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. രാജൻ പല്ലന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പിന്നാലെ ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാലും പത്രിക നൽകാനെത്തിയിരുന്നു. എന്നാൽ, നിശ്ചയിച്ച മുഹൂർത്തം കഴിയാറായെന്നും അതിനാൽ ആലങ്കോട് ലീലാകൃഷ്ണന് മുൻപായി…
Read Moreഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ, വധശ്രമത്തിന് 10 വര്‍ഷം കഠിന തടവ്, ആശുപത്രിയില്‍ അതിക്രമം കാണിച്ച് ആരോഗ്യ പ്രവര്‍ത്തരെ ആക്രമിച്ചതിനും പത്ത് വര്‍ഷങ്ങള്‍ വീതവും കൊല്ലം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. കൊലപാതകക്കേസില്‍ പ്രതി ഓടനാവട്ടം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച…
Read Moreവിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി
പത്തനംതിട്ട: സിപിഐഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.’ വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. 2024 ജൂണ്‍ മാസത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍…
Read Moreപെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം. അതേസമയം വ്രതശുദ്ധിയുടെ പുണ്യവുമായി കേരളത്തിൽ ഇസ് ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ്.
Read Moreരമേഷ് പിഷാരടിയെ ഒരുപാട് നാളുകളായി നന്നായി അറിയാം; പ്രചാരണത്തിന് പോകണമെന്നുണ്ട്; ആസിഫ് അലി ‘
കൊച്ചി: ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കാൻ പറ്റുക എന്നത് വലിയൊരു അനുഗ്രഹമാണെന്ന് നടൻ ആസിഫ് അലി. കലൂർ സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ പങ്കെടുക്കാനത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും വ്യക്തിപരമായി തനിക്ക് അംഗീകരിക്കാൻ പറ്റുന്ന വ്യക്തികൾക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് വ്യക്തമാക്കി. പാലക്കാട്ടെ സ്ഥാനാർഥിയായ രമേഷ് പിഷാരടിയുടെ സ്ഥാനാർഥിത്വത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ആസിഫ് ചൂണ്ടിക്കാട്ടി. അതോടൊപ്പം എല്ലാവർക്കും പെരുന്നാൾ ആശംസകളും താരം നേർന്നു.
Read Moreഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശം നടത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ.’ 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്. അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ…
Read More