നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.

​മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.’

  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ

കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts