ബസ് ലൈനുകൾ കൂടുതൽ റൂട്ടുകളിലേക്ക്

ബെംഗളൂരു: ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഹൊസൂർ റോഡിൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെയും ബെല്ലാരി റോഡിൽ ഹെബ്ബാൾ മേൽപാലം മുതൽ ബാഗലൂർ ജംക്‌ഷൻ വരെയുമാണ് ബസ് ലെയ്ൻ പദ്ധതി നടപ്പിലാക്കുന്നത്. 

കർണാടക റോഡ് വികസന കോർപ്പറേഷൻ ഏറ്റെടുത്ത റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പമാണ് ലെയ്ൻ ബസ് വേർതിരിക്കുക. നഗരത്തിൽ ആദ്യമായി 3 വർഷം മുമ്പ് കെആർ പുരം–സിൽക്ക് ബോർഡ് പാതയിൽ ലെയ്ൻ ആരംഭിച്ചിരുന്നെങ്കിലും മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇതിൽ സ്ഥാപിച്ച തൂണുകൾ നീക്കം ചെയ്തു. നഗരഗതാഗത ഭൂവികസന വകുപ്പ്, സിറ്റി ട്രാഫിക് പോലീസ് സഹകരണത്തോടെയാണ് പാത നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts