ആസിഡ് ആക്രമണക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു പൊലീസ് വെടിയുതിർത്തു

ബെംഗളൂരു : ഒളിവിലായിരുന്ന ആസിഡ് ആക്രമണകാരിയായ നാഗേഷിനെ തിരുവണ്ണാമലയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരികയായിരുന്ന ബെംഗളൂരു പോലീസിന് കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹാദേവയ്യയെ ആക്രമിച്ചപ്പോൾ അയാൾക്ക് നേരെ വെടിയുതിർക്കേണ്ടി വന്നു.

പുലർച്ചെ 1.30 ഓടെ കെങ്കേരി തൂക്കുപാലത്തിന് സമീപം പോലീസ് സംഘം എത്തിയപ്പോൾ, പ്രതിയായ നാഗേഷ് (34) രക്ഷപ്പെടാനുള്ള ശ്രമത്തിൽ മഹാദേവയ്യയെ ആക്രമിക്കുകയായിരുന്നു.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ആക്രമണം കണ്ട കാമാക്ഷിപാളയ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ പ്രശാന്ത് എം, നാഗേഷിനോട് ആക്രമണം നിർത്തി കീഴടങ്ങാൻ ആവശ്യപ്പെട്ട് തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചു. എന്നാൽ മറ്റ് പോലീസുകാരെ ആക്രമിക്കാൻ നാഗേഷ് ശ്രമം തുടർന്നു.

തുടർന്ന് പ്രശാന്ത് നാഗേഷിന് നേരെ നിറയൊഴിക്കുകയും വെടിയുണ്ട വലതു കാലിൽ പതിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പോലീസ് ആശുപത്രിയിലെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts