സന്തോഷ്‌ ട്രോഫി, കേരളത്തിന്റെ എതിരാളി കർണാടക

ബെംഗളൂരു: സന്തോഷ് ട്രോഫിയുടെ ഇത്തവണത്തെ ആദ്യ സെമിഫൈനലില്‍ കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടക സെമിഫൈനലില്‍ എത്തിയത്.

ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടകയുടെ സെമി പ്രവേശനം.

വൈകുന്നേരം 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതാണ് കര്‍ണാടകയ്ക്ക് അനുകൂല ഘടകമായി മാറിയത്.നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഈ മാസം 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ മണിപ്പൂരുമായി ഏറ്റുമുട്ടും. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts