വയനാട്ടിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

വയനാട്: സുൽത്താൻ ബത്തേരിക്ക് സമീപം മീനങ്ങാടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പ്രവിഷ് (39), ഭാര്യ ശ്രീജിഷ (32), അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്.

ഇവരുടെ മകൻ ആരവ് (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിഷ് സംഭവസ്ഥലത്തും ശ്രീജിഷയും പ്രേമലതയും ആശുപത്രിയിലുമാണ് മരിച്ചത്.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

കാക്കവയൽ നഴ്‌സറി സ്റ്റോപ്പിന് സമീപമാണ് സംഭവം. പാട്ടവയലിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ പാലുമായി പോവുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ നന്മണ്ടയിൽ വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. നിർഭാഗ്യകരമായ യാത്രയ്ക്ക് മുമ്പ് പ്രവിഷിന്റെ സഹോദരി പ്രവിഷയെയും ഭർത്താവ് ബിജുവിനെയും കൽപ്പറ്റയിൽ ഇറക്കിവിട്ടികുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts