കുവൈത്തിന് പിന്നാലെ വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും

ചെന്നൈ : ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം ‘ബീസ്റ്റ്’ ആദ്യ പാട്ടിന്റെ റിലീസോടെ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ഡ്രാമയ്ക്ക് എല്ലായിടത്തും റെക്കോർഡ് സ്‌ക്രീനുകൾ ഇതിനോടകം തന്നെ ലഭിച്ചു, ഇത് വിജയിന്റെ ഏറ്റവും വലിയ റിലീസായിരിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

‘ബീസ്റ്റ്’ തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചതായി റിപ്പോർട്ടുണ്ട്, ഇതിനെ ടിഎൻ മുസ്‌ലിം അസോസിയേഷൻ അപലപിച്ചിരുന്നു. നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ ഉള്ളതിനാൽ ‘ബീസ്റ്റ്’ റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts