അടക്ക ചവയ്ക്കുന്നത് ദോഷകരമല്ല; ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: അടക്ക ചവയ്ക്കുന്നത് ഹാനികരമല്ലന്ന് വാദിച്ച്, അരഗ. അടക്ക നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഒരു ലോക്‌സഭാ എംപി നടത്തിയ പ്രസ്താവന കർഷക സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും വിധാന സൗധയിൽ സംസാരിച്ച ജ്ഞാനേന്ദ്ര പറഞ്ഞു.

അടക്ക കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, അതിന്റെ ഗുണം കണ്ടെത്തുന്നതിനായി ഗവേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ

ഇത്തരം പ്രസ്താവനകൾ വിളയുടെ വിലയെ പ്രതികൂലമായി ബാധിക്കുമെന്നും കർണാടക സ്റ്റേറ്റ് അരെക്കനട്ട് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ ജ്ഞാനേന്ദ്ര കൂട്ടിച്ചേർത്തു.

കഴിഞ്ഞ കോൺഗ്രസ് സർക്കാർ, അടക്ക ശരീരത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിലവിലിപ്പോൾ സത്യവാങ്മൂലം പിൻവലിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി
[masterslider id="10"]

Related posts

Click Here to Follow Us