അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ല: ഹിജാബ് വിധി ചോദ്യം ചെയ്തുള്ള ഹർജികൾ ഹോളിക്ക് ശേഷം പരിശോധിക്കും; സുപ്രീം കോടതി

ബെംഗളൂരു : ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനുള്ള തീയതി നൽകാൻ സുപ്രീം കോടതി ബുധനാഴ്ച വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹർജിക്കാരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്‌ഗെ ഹർജരായി.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

നിരവധി പെൺകുട്ടികൾ പരീക്ഷ എഴുതേണ്ടതിനാൽ വിഷയം അടിയന്തിരമാണെന്ന് അദ്ദേഹം വധിച്ചു. മറ്റുള്ളവരും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും കോടതി അത് പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

പരീക്ഷകൾ ആരംഭിക്കുകയാണെന്നും വിഷയം അടിയന്തിരമാണെന്നും ഹെഡ്ജ് ആവർത്തിച്ചു. എന്നാൽ, സമയം ആവശ്യമാണെന്നും ഹോളി അവധിക്ക് ശേഷം വാദം കേൾക്കാനായി മാറ്റുമെന്നും ബെഞ്ച് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts