നിയമസഭാ തിരഞ്ഞെടുപ്പ്; സാധ്യത തള്ളി മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള സാധ്യത തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും, പാർട്ടിയിൽ ഒരു തലത്തിലും അതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലന്നും അഞ്ച് സംസ്ഥാനങ്ങളിൽ  നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിലും ബിജെപി വിജയിച്ചതിന് ശേഷം സംസ്ഥാനത്തെ  നേരത്തെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അ ദ്ദേഹം പറഞ്ഞത്.

ഡിസംബറിൽ സംസ്ഥാന-ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയും കർണാടകയെയോ ഗുജറാത്തിനെയോ സഹായിക്കില്ല എന്നതിനാൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് പറയുകയായിരുന്നു.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

കൂടാതെ ബി.ജെ.പിയിൽ നിന്ന് ആരും മറ്റ് പാർട്ടികളിലേക്ക് ചേക്കേറില്ലെന്ന് പറഞ്ഞ ബൊമ്മൈ  മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബിജെപിയിൽ ചേരുന്നത്, കാത്തിരുന്ന് കാണുക എന്നും  കൂട്ടിച്ചേർത്തു.

പാർട്ടി നേതാക്കളുടെ നിർദ്ദിഷ്ട സംസ്ഥാന പര്യടനവും മറ്റ് കാര്യങ്ങളും മാർച്ച് 30, 31 തീയതികളിൽ നടക്കുന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 30 ന് നടക്കുന്ന നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷം താനും മറ്റ് പാർട്ടി നേതാക്കളും സംസ്ഥാന പര്യടനം ആരംഭിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിസഭാ വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി പാർട്ടി ഹൈക്കമാൻഡിന്റെ വിളി ലഭിച്ചാൽ ന്യൂഡൽഹി സന്ദർശിക്കുമെന്ന് ബൊമ്മൈ പറഞ്ഞു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
[masterslider id="10"]

Related posts