ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം ഞായറാഴ്ച

ബെംഗളൂരു: കഴിഞ്ഞ രണ്ടു വർഷത്തോളമായി ബെംഗളൂരു നഗരത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാമത് ക്രിക്കറ്റ് മത്സരം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 7 മണി മുതൽ ബെംഗളൂരുവിലെ കുഡ്‌ലു ഗേറ്റിലുള്ള ഇഖ്‌റ ഗെയിംസ് വില്ലജ് എന്ന ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഒന്നാം സമ്മാനമായി ട്രോഫിയും അതോടൊപ്പം 15000/- രൂപ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി ട്രോഫിയും 7000/- രൂപ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ബെസ്റ് ബാറ്റ്സ്മാൻ, ബെസ്റ് ബൗളർ, ബെസ്റ് വിക്കറ്റ് കീപ്പർ, മാന് ഓഫ് ദി മാച്ച്, മാന് ഓഫ് ദി സീരീസ് എന്നീ വിഭാഗങ്ങളിലും ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

2019 മാർച്ച് മാസം ബെംഗളുരുവിലെ എം.എൽ.എയും മുൻ കർണാടക ആഭ്യന്തര മന്ത്രിയുമായ ശ്രി രാമലിംഗ റെഡ്‌ഡിയാണ് ബാംഗ്ലൂർ മലയാളീ സ്പോർട്സ് ക്ലബ്ബിന്റെ ഉത്‌ഘാടനം നിർവഹിച്ചത്. തുടർന്ന് ബെംഗളൂരു മലയാളികൾ മാത്രം ഉൾപ്പെട്ട ഒട്ടനവധി ടീമുകൾ അണിചേർന്ന ക്രിക്കറ്റ് മാച്ച്, ഫുട്ബോൾ മാച്ച്, ബാഡ്മിന്റൻ ടൂർണമെന്റ് എന്നിവ ഈ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

കോവിഡ് മഹാമാരി സമൂഹത്തിലാകെ വ്യാപിച്ചപ്പോൾ അത് കായിക മേഖലയും നല്ല രീതിയിൽ തന്നെ ബാധിച്ചിരുന്നു. ആയതിനാൽ ബി.എം.എസ്.സി നിരവധി ഗെയിംസുകൾ ഓൺലൈനിൽ സംഘടിപ്പിച്ചു. നീണ്ട 20 മാസങ്ങൾക്കു ശേഷം ബെംഗളൂരു മലയാളികളെ മാത്രം ഉൾക്കൊള്ളിച്ചു വീണ്ടുമൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുകയാണ് ബെംഗളൂരു മലയാളീ സ്പോർട്സ് ക്ലബ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts