ട്രാഫിക് സിഗ്നലിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തതായി ബുധനാഴ്ച പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്ന് മോഷ്ടിച്ച 230 ബാറ്ററികളും കണ്ടെടുത്തു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിക്കാനാണ് ഈ ബാറ്ററികൾ ഉപയോഗിക്കുന്നത്.

ചിക്കബാനാവര സ്വദേശികളായ എസ് സിക്കന്ദർ (30), ഭാര്യ നസ്മ സിക്കന്ദർ (29) എന്നിവരാണ് അറസ്റ്റിലായത്. എസ് സിക്കന്ദർ ചായക്കട നടത്തിയിരുന്നെങ്കിലും ലോക്ക്ഡൗൺ കാലത്ത് ചായക്കട അടച്ചുപൂട്ടേണ്ടി വന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് സ്കൂട്ടറിൽ ചായ വിൽക്കാൻ തുടങ്ങിയെങ്കിലും ട്രാഫിക് പോലീസ് പലതവണ മർദിക്കുകയും ഒരിക്കൽ അവർ ഫ്ലാസ്കും തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കുപിതനായ എസ് സിക്കന്ദർ ട്രാഫിക് സിഗ്നലുകളിൽ സ്ഥാപിച്ച ബാറ്ററികൾ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts