നാളെ നടത്താനിരുന്ന കർണാടക ബന്ദ് പിൻവലിച്ചു

ബെംഗളൂരു: വ്യാഴാഴ്ച കന്നഡ സംഘടനാ നേതാക്കൾക്ക് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഡിസംബർ 31 ന് നടത്താനിരുന്ന കർണാടക ബന്ദ് പിൻവലിച്ചു. ബെംഗളൂരുവിൽ കന്നഡ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കന്നഡ സംഘടനകളെ ബന്ദ് ആഹ്വാനം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചു.

നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ബൊമ്മൈ “ഞങ്ങൾ കന്നഡ സംഘടനാ നേതാക്കളുമായി ദീർഘനേരം ചർച്ച ചെയ്യുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കന്നഡ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ എല്ലായ്‌പ്പോഴും പിന്തുണ നൽകുമെന്ന് ഞങ്ങൾ ആവർത്തിച്ചു. വ്യാപാരികളെയും മറ്റ് വ്യവസായങ്ങളെയും സാരമായി ബാധിക്കുമെന്നതിനാൽ ബന്ദ് പിൻവലിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു. ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച് അവർ കർണാടക ബന്ദ് പിൻവലിച്ചു.എല്ലാ വ്യാപാര-ഗതാഗത പ്രവർത്തനങ്ങളും വെള്ളിയാഴ്ച പതിവുപോലെ തുടരും പറഞ്ഞു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts