ബിബിഎംപി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പുഴുങ്ങിയ മുട്ടയും വാഴപ്പഴവും അടുത്ത അധ്യയന വർഷം മുതൽ..

KIDS - GOVERNMENT

ബെംഗളൂരു: പോഷകാഹാരക്കുറവ് നേരിടാൻ വടക്കൻ കർണാടകയിലെ സ്‌കൂളുകളിൽ പുഴുങ്ങിയ മുട്ടയും വാഴപ്പഴവും വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച് ഒരു മാസം പിന്നിടുമ്പോൾ, നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത് അവതരിപ്പിക്കാൻ ബിബിഎംപി ആലോചിക്കുന്നു.

അടുത്ത അധ്യയന വർഷം മുതൽ പോഷകസമൃദ്ധമായ ഭക്ഷണം അവതരിപ്പിക്കാനുള്ള പദ്ധതികൾ പൗരസമിതി തയ്യാറാക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവർത്തിച്ചുള്ള അഭ്യർത്ഥനയെ തുടർന്നാണ് പദ്ധതി സ്വീകരിച്ചതെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം

“നിർദ്ദേശം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും , ഫണ്ടുകൾക്കായി നീക്കിവച്ചാൽ അത് സാധ്യമാകുമെന്ന് വിശ്വസിക്കുന്നുവെന്നും വേണ്ടരീതികൾ തയ്യാറാക്കുകയാണ് എന്നും ഒരു ബിബിഎംപി ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാൻ കഴിയുന്നില്ലന്നും അതിനാലാണ്, ഉയർന്ന തലത്തിൽ മുട്ടയും വാഴപ്പഴവും വിതരണം ചെയ്യാനുള്ള പദ്ധതി നിർദ്ദേശിക്കാൻ ഞങ്ങൾ തീരുമാനിച്ചത് എന്നും
ബിബിഎംപിയുടെ വിദ്യാഭ്യാസ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു,

ബെംഗളൂരു നഗര ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഇസ്‌കോണിന്റെ അക്ഷയപാത്ര ഫൗണ്ടേഷനാണ് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നത് എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു . പാൻഡെമിക് കഴിഞ്ഞ് സ്കൂളുകളിലും കോളേജുകളിലും പ്രവേശനം വർദ്ധിച്ചതിന് ശേഷം, ബിബിഎംപിക്ക് ഫണ്ട് ശേഖരിക്കാൻ കഴിയുമോ എന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാടിറങ്ങി പുലിയെത്തി; 10 വയസുകാരനെ കാട്ടിലേക്ക് വലിച്ചിഴച്ചു കടിച്ചുകീറി കൊന്നു; മകനെ കൺമുന്നിൽ നഷ്ടപ്പെട്ട നടുക്കത്തിൽ കുടുംബം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
[masterslider id="10"]

Related posts