സ്കൂൾ ബസിനു തീപിടിച്ചു.

മൈസൂരു: പെരിയപട്ടണയിൽ ഡിടിഎൻഎം ഇംഗ്ലീഷ് സ്‌കൂളിന്റെ നിർത്തിയിട്ടിരുന്ന ബസിനു തീപിടിച്ചു. ബസ് ഡ്രൈവർ ഉച്ചയോടെ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ ഇറക്കിയ ശേഷം, വാഹനം പാർക്ക് ചെയ്യാനായി സ്കൂളിലേക്ക് തിരികെ പോയി.

സ്കൂൾ പരിസരത്ത് നിർത്തിയിട്ട് മിനിറ്റുകൾക്കകം ബസിന് തീപിടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ബസ് പൂർണമായി കത്തിനശിച്ചു കൂടാതെ തീ പടർന്നതിനെ തുടർന്ന് മറ്റ് മൂന്ന് ബസുകൾക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചട്ടുണ്ട്.

  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

വിദ്യാർത്ഥികളെ വീടുകളിൽ എത്തിച്ച ശേഷമാണ് തീ പടർന്നത് എന്നതുകൊണ്ട് തന്നെ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ പെരിയപട്ടണ പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us