യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസിനെ സസ്‌പെൻഡ് ചെയ്തു.

POLICE CRIMINAL

ബെംഗളൂരു: ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അവളുടെ നേരെ സ്വകാര്യഭാഗങ്ങൾ ഫ്ലാഷ് ലൈറ്റ് അടിച്ചു കാണിക്കുകയൂം ചെയ്തതിന് ബെംഗളൂരുവിൽ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സികെ ബാബയാണ് അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെ ചീഫ് കോൺസ്റ്റബിളായ ചന്ദ്രശേഖറിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

ഞായറാഴ്ച രാത്രി യെലഹങ്ക ന്യൂ ടൗൺ ഹൗസിംഗ് ബോർഡിന് സമീപം വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിർത്തി ചന്ദ്രശേഖർ മൂത്രമൊഴിക്കുകയായിരുന്നു, അന്നേരം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ വന്ന സ്ത്രീയോട് ഇയാൾ തന്റെ സ്വകാര്യഭാഗങ്ങൾ കാണിക്കാനായി മൊബൈൽ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് സ്വിച്ച് ഓൺ ചെയ്‌ത് ട്രൗസറിനടുത്ത് പിടിച്ച് യുവതിയെ കാണിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഇയാളുടെ പെരുമാറ്റത്തെ യുവതി എതിർത്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. തുടർന്ന് നാട്ടുകാർ ഇത് ചിത്രീകരിച്ച് ബെംഗളൂരു പോലീസ് കമ്മീഷണറുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു . ഐപിസി ഡിവിഷൻ 354 (എ), 509 എന്നിവ പ്രകാരം യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts