കോവിഡ് നിയമങ്ങൾ ലംഘിച്ച് വിദ്യാർത്ഥികളെ ഹൈദരാബാദ് പഠനയാത്രയ്ക്ക് അയച്ച് ബെംഗളൂരു സ്കൂൾ

ബെംഗളൂരു : സംസ്ഥാന സർക്കാരിന്റെ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ നഗ്നമായി ലംഘിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളെ അഞ്ച് ദിവസത്തെ യാത്രയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോയിയത്.

സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജലഹള്ളിയിലെ ക്ലൂണി കോൺവെന്റ് ഹൈസ്‌കൂളിൽ നിന്ന് 130 ഓളം വിദ്യാർത്ഥികളും കുറച്ച് ജീവനക്കാരും വ്യാഴാഴ്ച ഹൈദരാബാദിലേക്ക് പുറപ്പെട്ടു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

സംസ്ഥാനത്തുടനീളം ഒമിക്രോൺ, കൊവിഡ് ക്ലസ്റ്ററുകൾ ഉയർന്നുവരുന്നതിനാൽ സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ യാത്ര.

കുട്ടികളെ യാത്രയ്ക്ക് അയക്കാത്ത രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് രംഗത്തിറങ്ങിയ പൊതുവിദ്യാഭ്യാസ വകുപ്പ്, കൊവിഡ് പ്രോട്ടോക്കോളുകളും ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ചതിന് സ്കൂളിന് നോട്ടീസ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts