സ്റ്റാര്‍ട്ട്‌അപ്പ്‌ സംരംഭം പരാജയപ്പെട്ടു;യുവ എഞ്ചിനീയര്‍ ജീവനൊടുക്കി.

ബെംഗളൂരു :സ്റ്റാർട്ടപ് സംരംഭം നടത്തുകയായിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. സമ്പിഗെ റോഡ് ക്രോസ് 11ലെ അപാർട്മെന്റിൽ താമസിച്ചിരുന്ന മഞ്ജുനാഥ് (29) ശനിയാഴ്ച വൈകിട്ട് ഭാര്യവും മകളും പുറത്തുപോയ സമയത്തു ജീവനൊടുക്കുകയായിരുന്നു.

ഐടി കമ്പനിയിലെ ജോലിവിട്ടു രണ്ടു വർഷം മുൻപാണു സ്റ്റാർട്ടപ് കമ്പനി ആരംഭിച്ചത്. സമീപകാലത്തു വൻ സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടർന്നു നിരാശനായിരുന്നുവെന്നു ഭാര്യ സരിത പറഞ്ഞു. ആത്‌മഹത്യക്കുറിപ്പ് ലഭിച്ചതായി മല്ലേശ്വരം പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
  ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts