കേരള ആര്‍ ടി സിയുടെ പൂജ സ്പെഷ്യല്‍ സര്‍വിസുകള്‍ ഇന്നും നാളെയും കൂടി തുടരും.

ബെംഗളൂരു ∙ പൂജ–ഗാന്ധി ജയന്തി അവധി പ്രമാണിച്ചു ബെംഗളൂരുവിൽ നിന്നു കേരള ആർടിസി സ്പെഷൽ സർവീസുകൾ ഇന്നും നാളെയും കൂടി തുടരും. ഇന്ന് 20 സ്പെഷലുകളാണ് ഉണ്ടാവുക. ഇവയിൽ 17 എണ്ണത്തിലെയും മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാളെ തിരക്കനുസരിച്ച് ആയിരിക്കും സ്പെഷൽ സർവീസുകൾ അനുവദിക്കുകയെന്നു കെഎസ്ആർടിസി അറിയിച്ചു. തൃശൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലേക്കായി കർണാടക ആർടിസിയും ഇന്നു സ്പെഷലുകൾ അനുവദിച്ചിട്ടുണ്ട്.

നാട്ടിലേക്കു കനത്ത തിരക്കുണ്ടായിരുന്ന ഇന്നലെ ബെംഗളൂരുവിൽ നിന്നു കേരള ആർടിസിക്ക് 25 സ്പെഷൽ സർവീസുകൾ ഉണ്ടായിരുന്നു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts