റേഷനരി മറിച്ച് വിൽക്കൽ; കയ്യോടെ പിടികൂടി വിജിലൻസ്

ബെം​ഗളുരു; സർക്കാർ നൽകുന്ന റേഷനരി മറിച്ചു വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ദീപക് കുമാർ (33) ആണ് വിജിലൻസിന്റെ പിടിയിലായത്.

വിജിലൻസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ മറിച്ച് വിൽക്കാൻ വച്ചിരുന്ന 319 ചാക്ക് അരി, 328 ചാക്ക് റാ​ഗി, 10 ചാക്ക് ​ഗോതമ്പ്, എന്നിവ ജരഹനഹള്ളിയിലെ ​ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

സംഭവത്തെ തുടർന്ന് റേഷൻ വ്യാപാരികൾ ഉൾപ്പെടെ ആറുപേർ ഒളിവിൽ പോയി. മണ്ഡ്യ, തൂമക്കുരു എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി.

അർഹരായവർക്ക് പോലും ഭക്ഷ്യ വസ്തുക്കൾ കൃത്യമായി കിട്ടിയിരുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. തുടർന്നാണ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us