ഹൊസെക്കരഹള്ളിയിൽ വാൻ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

deadbody BABY

ബെംഗളൂരു : ഹൊസെക്കരഹള്ളിയിൽ വാൻ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു ആർ.ആർ. നഗറിലെ താമസക്കാരനായ ചന്ദ്രശേഖറിനെ (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാണ്ഡ്യ സ്വദേശിയായ ചന്ദ്രശേഖർ വിവിധ പ്രദേശങ്ങളിൽനിന്ന് വാനിൽ പൂക്കൾ ശേഖരിച്ച് കെ.ആർ. മാർക്കറ്റിൽ വിൽപ്പന നടത്തിയാണ് കഴിഞ്ഞിരുന്നത്.

സമീപത്തെ ആശുപത്രിക്ക് പിറകിൽ കണ്ടെത്തിയ മൃതദേഹത്തിൽ കുത്തേറ്റ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ട്. ലോക്ഡൗൺ സമയത്ത് ചിലരിൽനിന്ന് വലിയതോതിൽ കടം വാങ്ങിയിരുന്നതായും ഇത് തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

രാത്രി 10 മണിയോടെ വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മറ്റെവിടെവെച്ചങ്കിലും കൊലപ്പെടുത്തിയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചതാണോയെന്നും പോലീസ് പരിശോധിച്ചുവരുകയാണ്. ബാട്രിയാനപുര പോലീസാണ് കേസ് അന്വേഷിക്കുന്നത്.പ്രദേശത്തെ സി.സി. ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts