ബെംഗളൂരു : ഒന്നു മുതൽ 5 വരെയുള്ള ക്ലാസക്കളിലെ വിദ്യാർത്ഥികൾക്ക് ഈ മാസം 25 മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് , സുരക്ഷാ മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
- സ്കൂളുകളുടെ പ്രവേശന കവാടത്തിൽ തെർമൽ പരിശോധനാ സംവിധാനം ഉറപ്പാക്കണം.
- ക്ലാസ് മുറികളിൽ സാനിറ്റൈസർ ഉറപ്പാക്കണം.
- ക്ലാസ് മുറികളും വിശ്രമ മുറികളും എല്ലാ ദിവസവും അണുവിമുക്തമാക്കണം.
- രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം.
- വിദ്യാർഥികളെ പല ഗ്രൂപ്പുകളായി തിരിക്കണം. തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.
- 50 വയസ്സിനു മുകളിലുള്ള അധ്യാപകർ മാസ്കിനു പുറമേ ഫെയ്സ് ഷീൽഡ് ധരിക്കണം.
- കുട്ടികൾ വീട്ടിൽ നിന്ന് ചൂടുവെള്ളം
കൊണ്ടുവരണം. - സ്കൂളുകളിലും ഇതിനുള്ള സൗകര്യം ഉറപ്പാക്കണം.
- 2 ഡോസ് കോവിഡ് വാക്ലീനുമെടുത്ത അധ്യാപകർക്കും ജീവനക്കാർക്കും മാത്രമേ വിദ്യാലയങ്ങളിലേക്ക് പ്രവേശനമുണ്ടാകൂ.
- 25-30 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മാത്രമേ ക്ലാസ് പാടുള്ളൂ.
- നവംബർ 2 മുതൽ രാവിലെ 10.30 മുതൽ
വൈകിട്ട് 4.30വരെ ക്ലാസെടുക്കുന്ന രീതിയിലേക്കു മാറാം.