കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം അബിൻ ജോസഫ് ഏറ്റുവാങ്ങി

ബെംഗളൂരു : ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം മലയാള വിഭാഗത്തിൽ ചെറുകഥാകൃത്ത് അബിൻ ജോസഫ് ഏറ്റുവാങ്ങി.അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസിസ് എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ബെംഗളൂരുവിലെ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ഡോ.ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിച്ചു. ഹിന്ദികവി അരുൺകമൽ മുഖ്യാതിഥിയായി. അക്കാദമി സെക്രട്ടറി ഡോ.കെ. ശ്രീനിവാസറാവു സ്വാഗതം പറഞ്ഞു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

വിവിധ ഭാഷകളിൽനിന്നുള്ള 23 യുവ എഴുത്തുകാർ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു. 24 ഭാഷകൾക്കാണ് യുവ പുരസ്കാരം. ഇംഗ്ലീഷിൽ പുരസ്കാര ജേതാവായ യഷിചദത്ത് ചടങ്ങിനെത്തിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts