ശിവരാജ് സജ്ജനാറും , രമേശ് ഭൂസനൂറും ബിജെപി സ്ഥാനാർത്ഥികൾ

ബെംഗളൂരു: ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഹനഗലിൽ ശിവരാജ് സജ്ജനാറും സിന്ദഗി നിയമസഭാ മണ്ഡലത്തിൽ രമേശ് ഭൂസനൂറും ബി ജെ പി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള അരുൺ സിംഗാണ് ഉപതിരഞ്ഞെടുപ്പിൽ സജ്ജനാർ, ഭൂസനൂർ എന്നിവരെ സ്ഥാനാർത്ഥിയായി നിർത്തുമെന്ന് അറിയിച്ചത്‌ എന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

സജ്ജനാർ ഹവേരിയിലെ മുൻ ബിജെപി എംഎൽഎയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ദീർഘകാല സഹായിയുമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.

ഹനഗലിലേക്കുള്ള സജ്ജനാറിന്റെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നും ഇവിടുത്തെ മുൻ എംഎൽഎ അന്തരിച്ച സി എം ഉദാസിയുടെ മരുമകൾ രേവതി ഉദാസി ഇവിടെ മത്സരിക്കും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുതായും റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts