മലയാളി യുവതിയെ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: വിവേക്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈജിപുരയിലെ വീട്ടിൽ 27 കാരിയായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

സ്മിത സദാനന്ദൻ എന്ന യുവതിയാണ് മരണപ്പെട്ടത്. ഈജിപുര 23 -ാം ക്രോസ്സിൽ താമസിക്കുന്ന ഇവർ കോഴിക്കോട് സ്വദേശിനിയാണ്.

ഇവരുടെ ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ദമ്പതികൾക്ക് ഒരു മകനുണ്ട്. സ്മിത ഒരു എച്ച് ആർ പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു, അടുത്തിടെ രാജിവച്ചു.

  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

വ്യാഴാഴ്ച രാത്രി ഒരു പ്രശ്നത്തെച്ചൊല്ലി ദമ്പതികൾ വഴക്കുണ്ടാക്കിയിരുന്നു. 

തുടർന്ന് രണ്ട് പേരും രണ്ട് മുറികളിലായാണ് ഉറങ്ങിയത് എന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭർത്താവാണ് യുവതിയെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി, പക്ഷേ ഭർത്താവ് സമ്മതിച്ചില്ല. കേരളത്തിൽ നിന്നുള്ള യുവതിയുടെ മാതാപിതാക്കളുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” എന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
[masterslider id="10"]

Related posts