സംസ്ഥാനത്ത് കുട്ടികൾക്കായി 50 ശതമാനം ഐ.സി.യു. കിടക്കകൾ മാറ്റിവെക്കും; മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ സർക്കാർ ആശുപത്രികളിലെ 50 ശതമാനം ഐ.സി.യു. കിടക്കകൾ കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു. കിടക്കകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ‘വാത്സല്യ’ പദ്ധതി നടപ്പാക്കുകയും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുകായും ചെയ്യും.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?

അതോടൊപ്പം കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്തി നിർദേശം നൽകി.

കഴിഞ്ഞ രണ്ടു തവണയും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വന്ന യാത്രക്കാരിലൂടെയാണ് കർണാടകയിൽ കോവിഡ് വ്യാപിച്ചതെന്നും എന്നാൽ ഇക്കുറി അതുണ്ടാകാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts