മുഖ്യമന്ത്രിയുടെ മകൻ്റെ പേര് ദുരുപയോഗം ചെയ്ത് ജോലി വാഗ്ദാനം;മറ്റൊരു മന്ത്രിയുടെ അടുത്ത അനുയായി അറസ്റ്റിൽ.

ബെംഗളൂരു: മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ മകനും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായ ബി എസ് വിജയേന്ദ്രയുടെ പരാതിയിൽ സാമൂഹികക്ഷേമമന്ത്രി ബി ശ്രീരാമലുവിന്റെ അടുത്ത അനുയായിയെ പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ പേര് ഉപയോഗിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നുവെന്നാണ് അറസ്റ്റിലായ രാജണ്ണക്കെതിരെ വിജയേന്ദ്ര നൽകിയ പരാതി.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

മന്ത്രിയുടെ വസതിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായതെന്നാണ് സൂചന.

നാല്‍പ്പത്തിരണ്ടുകാരനായ രാജണ്ണ എന്ന രാജുവാണ് അറസ്റ്റിലായി.

സൈബര്‍ ക്രൈം പൊലീസിലാണ്  വിജയേന്ദ്ര പരാതിപ്പെട്ടത്. ഐടി ആക്ട് അനുസരിച്ചാണ് അറസ്റ്റ്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാള്‍ അറസ്റ്റിലായത്.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുന്നതിന് പുറമേ സര്‍ക്കാര്‍ രേഖകൾ നീക്കി അപേക്ഷകള്‍ പരിഹരിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നു.

20 വര്‍ഷത്തോളമായി ബി ശ്രീരാമലുവിന്‍റെ വിശ്വസ്തനാണ് രാജണ്ണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts