സ്വകാര്യ സ്കൂൾ ഫീസ് തീരുമാനിക്കാൻ ഉന്നതാധികാര സമിതി ?

ബെംഗളൂരു : വലിയ പ്രശ്നമായി തുടരുന്ന സ്വകാര്യ സ്കൂളുകളുടെ ഫീസ് നിശ്ചയിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സർക്കാർ.

ഈ അധ്യായന വർഷം 70% മാത്രം ട്യൂഷൻ ഫീ വാങ്ങിയാൽ മതിയെന്ന് ജനുവരിയിൽ സർക്കാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സ്കൂൾ മാനേജുമെൻറുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു  ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ അനുമതി നൽകണമെന്നാണ് ഈ ഹർജ്ജി പരിഗണിക്കുന്ന ബെഞ്ചിനോട് സർക്കാർ ആവശ്യപ്പെട്ടത്.

  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്

ഇസ്ലാമിക് അക്കാദമിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പ്രത്യേക സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.

ഇതേ രീതിയിലുള്ള സമിതി രൂപീകരിക്കാൻ അനുമതി നൽകണമെന്നാണ് സർക്കാറിൻ്റെ ആവശ്യം.

അതേ സമയം ഈ വർഷവും പഴയ നിരക്കിൽ തന്നെ സ്വകാര്യ സ്കൂളുകൾ ഫീസ് ഈടാക്കുന്നതായും ഫീസ് നൽകാത്ത കുട്ടികളെ ഈ വർഷത്തെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുന്നില്ല എന്നും നഗരത്തിൽ വ്യാപകമായ പരാതി ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts