കോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.

ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം

കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു.

ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ
[masterslider id="10"]

Related posts

Click Here to Follow Us