നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 23 ആയി ഉയർന്നു.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ , നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെഎണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.

ബി‌ബി‌എം‌പി ചൊവ്വാഴ്ച പുതിയതായി നാല് കണ്ടൈൻമെന്റ് സോണുകൾകൂടി നഗരത്തിൽ കണ്ടെത്തി. ദസറഹള്ളി , യെലഹങ്ക മേഖലകളിൽ രണ്ടും വീതം കണ്ടൈൻമെന്റ്സോണുകളാണ് പുതിയതായി ചേർക്കപ്പെട്ടിട്ടുള്ളത് യഥാക്രമം 10, 12 കേസുകൾ വീതമാണ് ഇവിടങ്ങളിൽ തിരിച്ചറിഞ്ഞത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഇതോടെ നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 23 ആയി ഉയർന്നു.

ദാസറഹള്ളി  മേഖലയിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ്  കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് (8). യെലഹങ്ക സോണിൽ 6 ഉം ദക്ഷിണ മേഖലയിൽ ഒന്നും ഈസ്റ്റ് വെസ്റ്റ് സോണുകളിൽ 4 വീതവും ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ നിലവിലുണ്ട്.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് 10,766 അകെ ആക്റ്റീവ് കോവിഡ് 19 രോഗികളാണ് നിലവിൽ ബെംഗളൂരു നഗരത്തിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts