ഓട്ടോ ചാർജ്ജ് ഉയർത്തണം.

ബെംഗളൂരു: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ ചാർജ്ജ് ഉയർത്തണമെന്ന ആവശ്യവുമായി ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ.

2013ലാണ് ഒടുവിൽ ഓട്ടോ ചാർജ്ജ് കൂട്ടിയത്.ഇന്ധന വിലയും അറ്റകുറ്റപ്പണികളുടെ ചെലവും വർദ്ധിച്ചതായി ഡ്രൈവർമാർ പറയുന്നു.

സി.എൻ.ജിയിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്കും പ്രവർത്തനച്ചിലവ് കൂടിയിട്ടുണ്ട്.

കോവിഡിനെ തുടർന്ന് ഓട്ടോയിൽ സഞ്ചരിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതിനാൽ വർദ്ധന അനിവാര്യമാണെന്നാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

മിനിമം നിരക്ക് 36 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആക്കണമെന്നാണ് ആവശ്യം.

നിലവിൽ 25 രൂപയാണ് മിനിമം നിരക്ക് ഓരോ കിലോമീറ്ററിനും 13 രൂപ വീതവും, എന്നാൽ സാധാരണ ഗതിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ അവർക്കിഷ്ടമുള്ള സംഖ്യയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കാറുള്ളത് എന്ന പരാതിയും നില നിൽക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts