ത്രിതീയൻ ബാവായുടെ പെരുന്നാൾ.

മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഏലിയാസ് ത്രിതീയൻ ബാവായുടെ നാമത്തിലുള്ള പ്രധാന പെരുന്നാൾ കൃഷ്ണ രാജപുരം സെന്റ്.ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ബാംഗ്ളൂർ ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്തിൽ ഇന്ന് ആരംഭിക്കും.
രാവിലെ വി.കുർബ്ബാനയും വൈകിട്ട് ക്യൂൻസ് റോഡ് സെന്റ്. മേരീസ് കത്തീഡ്രൽ പള്ളിയിൽ നിന്ന് പദയാത്ര 5 മണിയോടുകൂടി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും പെരുന്നാൾ സന്ദേശവും ഉണ്ടായിരിക്കും.
          ഫെബ്രുവരി 14 ഞായറാഴ്ച കാലത്ത് 8.30 മണിക്ക് വി. മൂന്നുമേൽ കുർബ്ബാനയും ആദിഫല പെരുന്നാളും നടക്കും.
          പരി. ഏലിയാസ് ത്രിതീയൻ ബാവായുടെ തിരുശേഷിപ്പ് വച്ചിരിക്കുന്ന ബാംഗ്ളൂരിലുള്ള എക ദേവാലയമാണിത്. നാനാജാതി മതസ്ഥർ ഇവിടെ ദിനം പ്രതി പ്രാർത്ഥനക്ക് എത്തുന്നത് പതിവാണ്. കൂടുതൽ വിവരങ്ങൾക്ക് :- വികാരി : 9845641142, സെക്രട്ടറി :9986597999
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!
[masterslider id="10"]

Related posts

Click Here to Follow Us