കോവിഡ് 19 ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകിയ തുക 133 കോടി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ ശുപാർശപ്രകാരം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗികൾക്കായുള്ള ചികിത്സാചെലവ് 133.2 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

2020 ജൂൺ 23 മുതൽ 2021 ജനുവരി 13 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. പൊതുപ്രവർത്തകനായ നരസിംഹമൂർത്തിയുടെ അപേക്ഷയിന്മേൽ ബീവി എന്നും ബിബിഎംപി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം 43,863 രോഗികളെയാണ് സ്വകാര്യ ആശുപത്രികൾ ചികിത്സിച്ചിരുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

  അടുക്കളകളെ 'സ്മാർട്ടാക്കി എൽപിജി ക്ഷാമം; നിയന്ത്രണം ഇനി 'പ്ലഗ് പോയിന്റിൽ

ചികിത്സാ ചെലവിലേക്ക് 202 കോടിരൂപയാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരിക്കുന്നത് എങ്കിലും 31624 ബില്ലുകൾ തീർപ്പാക്കിയതിലേക്ക് 133 കോടി രൂപ ഇതുവരെ ചെലവാക്കിയത് ആയി കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us